ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 13 മെയ് 2014 (14:49 IST)
16ാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിനിടെ 331കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തതായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന്. കള്ളപ്പണത്തിന് പുറമെ 225 ലക്ഷം ലിറ്റര്‍ മദ്യവും 1.85 ലക്ഷം കിലോഗ്രാം മയക്കുമരുന്നും പ്രചാരണത്തിന്‍െറ വിവിധ ഘട്ടങ്ങളില്‍ പിടിച്ചെടുത്തു.
ഏറ്റവും കൂടുതല്‍ കള്ളപ്പണം പിടിച്ചെടുത്തത് ആന്ധ്രാപ്രദേശില്‍ നിന്നാണ്. ഏകദേശം 153 കോടി രൂപ വരുമിത്. 28 കോടി രൂപ പിടിച്ചെടുത്ത കര്‍ണാടകയും 25.67 കോടി രൂപ പിടിച്ചെടുത്ത മഹരാഷ്ട്രയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.
മയക്കുമരുന്ന് പിടിച്ചെടുത്ത സംസ്ഥാനങ്ങളില്‍ പഞ്ചാബാണ് ഒന്നാം സ്ഥാനത്ത്. 1.39 കിലോഗ്രാം. 24,000 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്ത ഉത്തര്‍പ്രദേശാണ് രണ്ടാം സ്ഥാനത്ത്.
വിവിധ കുറ്റകൃത്യങ്ങളിലായി 13,642 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒമ്പത് ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പ് പ്രചാരണവും വോട്ടെടുപ്പും നിരീക്ഷിക്കാന്‍ നാലംഗങ്ങള്‍ ഉള്‍പ്പെടുന്ന 20,349 ഫ്ളൈയിങ് സ്ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം സംഘങ്ങളെ നിയോഗിച്ചതായും തെരഞ്ഞെടുപ്പ് കമീഷന് അറിയിച്ചു.