2014-ല്‍ രാഹുലും മോഡിയും ഏറ്റുമുട്ടും: ബേണി പ്രസാദ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോഡിയും തമ്മില്‍ നേരിട്ടുള്ള മത്സരമാണ് നടക്കാന്‍ പോകുന്നതെന്ന് കേന്ദ്രമന്ത്രി ബേണി പ്രസാദ് വര്‍മ. മുലായം സിംഗ് യാദവ് പ്രധാനമന്ത്രിപദം ‘സ്വപ്നം കാണുകയാണ്’ എന്ന് അഭിപ്രായപ്പെട്ടതിന് തൊട്ടുപിന്നാ‍ലെയാണ് വിവാദമായേക്കാവുള്ള പുതിയ പ്രസ്താവന ബേണി പ്രസാദ് നടത്തിയത്.

കേന്ദ്രത്തില്‍ കോണ്‍ഗ്രസോ മോഡിയോ ആയിരിക്കും വരിക. ഞങ്ങളുടെ സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയാണ്. അതായത് 2014-ല്‍ രാഹുല്‍ ഗാന്ധിയും മോഡിയും തമ്മിലുള്ള പോരാട്ടമായിരിക്കും നടക്കുക.

മൂന്നാം ബദല്‍ സംവിധാനം അധികാരത്തില്‍ വരുമെന്ന് പറഞ്ഞ് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബേണി പ്രസാദ് പറഞ്ഞു. എസ് പിക്ക് കേന്ദ്ര ഭരണത്തില്‍ നിര്‍ണ്ണായക ശക്തിയായി മാറാന്‍ കഴിയില്ല. മുലായം സിംഗിന്റെ പ്രധാനമന്ത്രി മോഹം ഒരിക്കലും യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നില്ലെന്നും ബേണി പ്രസാദ് കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :