2 ജി ലേലം: പങ്കെടുക്കാത്ത കമ്പനികള്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണം

ന്യുഡല്‍ഹി: | WEBDUNIA| Last Modified വെള്ളി, 15 ഫെബ്രുവരി 2013 (13:24 IST)
PRO
PRO
പുതുതായി നടത്തിയ 2 ജി സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുക്കാത്ത ടെലികോം കമ്പനികള്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. 2012 നവംബര്‍ 12, 14 തീയതികളില്‍ നടത്തിയ ലേലത്തില്‍ പങ്കെടുക്കാത്ത കമ്പനികള്‍ക്കാണ് കോടതിയുടെ ശാസനം.

അതേസമയം, ലേലത്തില്‍ പങ്കെടുത്ത കമ്പനികള്‍ അവര്‍ക്കനുവദിച്ച സര്‍ക്കിളുകളില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഈ കമ്പനികള്‍ 2012 ഫെബ്രുവരി രണ്ടിന് നിശ്ചയിച്ച ലൈസന്‍സ് തുക അടച്ചുതീര്‍ക്കണമെന്നും ജസ്റ്റീസ് ജി എസ് സിംഗ്‌വി, ജസ്റ്റീസ് കെ എസ് രാധാകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ഇടക്കാല ഉത്തരവില്‍ പറയുന്നു.

അതേസമയം, 900 മെഗാഹെര്‍ഡ്‌സ് ബാന്‍ഡ് കൈവശമുള്ള കമ്പനികള്‍ക്ക് ഈ ഉത്തരവ് ബാധകമാകില്ല. റദ്ദാക്കപ്പെട്ട 2 ജി സ്‌പെക്ട്രം ലൈസന്‍സുകളില്‍ ഉടന്‍ ലേലം നടത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :