അഭിറാം മനോഹർ|
Last Modified വ്യാഴം, 2 മാര്‍ച്ച് 2023 (14:32 IST)
നാഗാലൻഡ് നിയമസഭയിൽ നിയമസഭയിൽ ആദ്യമായി വനിതാ സാന്നിധ്യം. നാഗാലൻഡ് നിയമസഭ തെരെഞ്ഞെടുപ്പിൽ എൻസിപിപി സ്ഥാനാർഥികളായ ഹെക്കാനി ജെക്കാലു.സർഹൗത്യൂനോ ക്രൂസെ എന്നിവരാണ് തെരെഞ്ഞെടുക്കപ്പെട്ടത്. വോട്ടർമാരിൽ പകുതിയോളം പേർ സ്ത്രീകളാണെങ്കിലും 1963ൽ സംസ്ഥാനം രൂപീകരിച്ചതിന് ശേഷം ഒരു വനിതയും
എംഎൽഎ സ്ഥാനത്തെത്തിയിരുന്നില്ല.
ഇക്കുറി മത്സരിച്ച 184 സ്ഥാനാർഥികളിൽ ആകെ 4 വനിതകൾ മാത്രമെ ഉണ്ടായിരുന്നുള്ളു. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി സ്ഥാനാർഥികളായ ഹെക്കാനി ജെക്കാലു.സർഹൗത്യൂനോ ക്രൂസെ, കോൺഗ്രസിൻ്റെ റോസി തോംസൺ, ബിജെപിയുടെ കഹുലി സേമാ എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന വനിതകൾ.