ഒന്നരലക്ഷം രൂപ കച്ചവടം ഉറപ്പിച്ച് ഒടുവില്‍ 1500 രൂപയ്ക്ക് യുവാവ് ഭാര്യയെ സുഹൃത്തുക്കള്‍ക്ക് കാഴ്ചവെച്ചതായി റിപ്പോര്‍ട്ട്. ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത് മുംബൈയിലാണ്.
23കാരിയായ യുവതിയെയാണ് നാലു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെയും നാലു സുഹൃത്തുക്കളെയും മാന്‍ഖുര്‍ദ് പൊലീസ് അറസ്റ്റ് ചെയ്തു. യുവതി ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു. സംഭവത്തെ കുറിച്ച് പൊലീസിന്റെ വിശദീകരണം-
പശ്ചിമ ബംഗാള്‍ സ്വദേശിയായ ഇസ്സാര്‍ അലി ലശ്കര്‍ ഭാര്യയെ മുംബൈയിലേക്ക് കൊണ്ടുവരികയായിരുന്നു. ഒന്നരലക്ഷം രൂപ നല്‍കാമെന്ന് മുന്‍നിശ്ചയിച്ച കരാര്‍ പ്രകാരം സുഹൃത്തുക്കളായ മുബിന്‍ ഖുറേഷി, സാജിദ് ഖുറേഷി, നിസാം ഖാന്‍, സുജിത് കുമാര്‍ ചൗരസ്യ എന്നിവരോട് മുംബൈയിലെ മാന്‍ഖുര്‍ദ് റയില്‍വേ സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു.
ട്രെയിനിറങ്ങിയ ശേഷം യുവതിയോട് തന്റെ സുഹൃത്തുക്കളോടൊപ്പം ഓട്ടോറിക്ഷയില്‍ ഇയാള്‍ കയറ്റിവിടുകയായിരുന്നു. യുവതിയെ നാലു സുഹൃത്തുക്കള്‍ ചേര്‍ന്ന് സാക്കിര്‍ ഹുസൈന്‍ നഗറിലെ ഓഡിറ്റോറിയത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
യുവതിയുടെ കരച്ചില്‍ കേട്ടെത്തിയ പ്രദേശവാസികള്‍ നാലുപേരെയും പിടികൂടി പൊലീസിലേല്‍പിച്ചു. പ്രതികള്‍ ഭര്‍ത്താവാണ് യുവതിയെ തങ്ങള്‍ക്ക് കാഴ്ചവെച്ചതെന്ന വിവരം പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അഞ്ചു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഒന്നര ലക്ഷം രൂപയ്ക്കാണ് ഇയാള്‍ ഇടപാട് ഉറപ്പിച്ചിരുന്നതെങ്കിലും സുഹൃത്തുക്കള്‍ പിന്മാറിയതിനെ തുടര്‍ന്ന് ആവശ്യം പടിപടിയായി കുറച്ച് 1500 രൂപയിലെത്തുകയായിരുന്നു.