ഡിസംബറിലെ വലയ സൂര്യഗ്രഹണം നേരിട്ട് നോക്കി; 15 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു

ജയ്പൂരിലെ എസ്എംഎസ് എന്ന ഹോസ്പിറ്റലിലാണ് ഇവര്‍ ചികിത്സ തേടിയിരിക്കുന്നത്.

തുമ്പി ഏബ്രഹാം| Last Modified ചൊവ്വ, 21 ജനുവരി 2020 (14:06 IST)
സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ച് വലയ സൂര്യഗ്രഹണം നഗ്നനേത്രങ്ങള്‍ കൊണ്ട് നിരീക്ഷിച്ച 15 യുവാക്കള്‍ക്ക് ഭാഗികമായി കാഴ്ച നഷ്ടമായതായി റിപ്പോര്‍ട്ട്. 2019 ഡിസംബര്‍ 26ലെ വലയ സൂര്യഗ്രഹണം നേരിട്ട് ദര്‍ശിച്ച രാജസ്ഥാനിലെ 10 മുതല്‍ 20 വയസ് വരെ പ്രായമുളള 15 യുവാക്കളുടെ കാഴ്ചയ്ക്ക് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടായെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജയ്പൂരിലെ എസ്എംഎസ് എന്ന ഹോസ്പിറ്റലിലാണ് ഇവര്‍ ചികിത്സ തേടിയിരിക്കുന്നത്. സാധാരണ രീതിയിലുളള കാഴ്ച ഇനി ഇവര്‍ക്ക് അസാധ്യമാണെന്നാണ് നേത്രരോഗ വിഭാഗം തലവനായ ഡോ. കമലേഷ് ഖില്‍നാനി വ്യക്തമാക്കുന്നത്. നഗ്ന നേത്രങ്ങള്‍ കൊണ്ട് സൂര്യഗ്രഹണം വീക്ഷിച്ച ഇവര്‍ക്ക് സോളാര്‍ റെറ്റിനൈറ്റിസ് എന്ന കാഴ്ച വൈകല്യമാണ് സംഭവിച്ചത്.

സൂര്യരശ്മികളേറ്റ് ഇവരുടെ കണ്ണിലെ റെറ്റിന കോശങ്ങള്‍ കരിഞ്ഞുപോയതായി കണ്ടെത്തി. ഇതിന് പ്രത്യേകിച്ച് ചികിത്സയില്ല. ആറ് ആഴ്ചകളോളം ചികിത്സിച്ചാല്‍ ചിലപ്പോള്‍ ഇവര്‍ക്ക് ഭാഗികമായി കാഴ്ച വീണ്ടെടുക്കാന്‍ സാധിച്ചേക്കുമെന്നും ഡോക്ടര്‍ പറയുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :