നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ വലയസൂര്യഗ്രഹണം; ആദ്യം ദൃശ്യമായത് കാസർകോട് ചെറുവത്തൂരിൽ

ചിപ്പി പീലിപ്പോസ്| Last Modified വ്യാഴം, 26 ഡിസം‌ബര്‍ 2019 (10:13 IST)
നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ വലയസൂര്യഗ്രഹണം കേരളത്തിൽ ദൃശ്യമായി. ആദ്യം ദൃശ്യമായത് കാസർകോടെ ചെറുവത്തൂരിലാണ്. വടക്കൻ കേരളത്തിൽ വലയസൂര്യഗ്രഹണം ദൃശ്യമായപ്പോൾ മറ്റിടങ്ങളിൽ ഭാഗികമായാണ് കാണാനായത്.

കേരളത്തില്‍
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ വലയഗ്രഹണം പൂര്‍ണതയോടെ കാണാം. മറ്റുജില്ലകളില്‍ ഗ്രഹണസമയത്ത് സൂര്യന്‍ ചെറിയ ചന്ദ്രക്കലപോലെയാകും. കേരളത്തില്‍ വലയഗ്രഹണം അവസാനം കണ്ടത് 2010 ജനുവരി 15ന് തിരുവനന്തപുരത്താണ്. ഇനിയൊരു വലയ സൂര്യഗ്രഹണം കാണണമെങ്കിൽ 2031 മേയ് ആകണം.

സൂര്യൻറെ വടക്ക് ഭാഗമാണ് ചന്ദ്രനാൽ മറയ്ക്കപ്പെട്ടുതുടങ്ങുന്നത്. തുടർന്ന് കുറച്ചുകുറച്ചായി
സൂര്യബിംബം മറഞ്ഞ് ഏതാണ്ട് മൂന്നര മണിക്കൂർ സമയം സൂര്യൻ അർദ്ധവൃത്താകൃതിയിൽ കാണപ്പെടും. റിങ് ഓഫ് ഫയര്‍ എന്നറിയപ്പെടുന്ന ഈ വലയം കേരളത്തില്‍ രാവിലെ 9.25 മുതല്‍ 9.30 വരെയാണ് നീണ്ടുനിൽക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :