14 കോടി കൈക്കൂലി വാഗ്ദാനം ടേപ്പില്‍

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
കരസേനാ മേധാവി ജനറല്‍ വി കെ സിംഗിന് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തല്‍ നിര്‍ണ്ണായക വഴിത്തിരിവിലേക്ക് നീങ്ങുന്നു. വി കെ സിംഗിന് 14 കോടി കോഴ വാഗ്‌ദാനം ചെയ്യുന്നത് ടേപ്പില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ടേപ്പ് സി ബി ഐക്ക് ലഭിച്ചു.

കോഴ ആരോപണം സി ബി ഐ അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി വ്യക്തമാക്കിയിരുന്നു. സംഭാഷങ്ങള്‍ അടങ്ങിയ ടേപ്പിന്റെ ആധികാരികത സി ബി ഐ പരിശോധിച്ചു വരികയാണ്. മുറിക്കു പുറത്തു കടക്കാന്‍ വി കെ സിംഗ്‌ ആരോടോ ഉച്ചത്തില്‍ ആക്രോശിക്കുന്നത് ടേപ്പില്‍ ഉണ്ടെന്നാണ് സൂചന.

ഇപ്പോള്‍ ഒന്നും വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന നിലപാടിലാണ് സി ബി ഐ. വി കെ സിംഗ് രേഖാമൂലം പരാതി നല്‍കിയ ശേഷമാവും സി ബി ഐ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യുക.

English Summary: It now turns out that the offer of the bribe was also recorded on tape, though it's not yet clear who organised the taping. Sources say that the tape has been delivered to the CBI, which was commissioned yesterday to investigate the matter.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :