ജനനത്തീയതി വിവാദം: കേന്ദ്രസര്‍ക്കാരിന് വിമര്‍ശനം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കരസേനാ മേധാവി ജനറല്‍ വി കെ സിംഗിന്റെ ജനനത്തീയതി വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം. വിഷയം കേന്ദ്രം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് കോടതി വിലയിരുത്തി. വി കെ സിംഗ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഈ വിലയിരുത്തല്‍ നടത്തിയത്.

സിംഗിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഫെബ്രുവരി 10ലേക്ക് മാറ്റി.

സിംഗിന്റെ കാര്യത്തില്‍ സ്വാഭാവികനീതി നിഷേധിക്കപ്പെട്ടു എന്നും കോടതി ചൂണ്ടിക്കാട്ടി. സിംഗിന്റെ ജനനത്തീയത് 1950 മെയ് 10 ആണെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് പിന്‍‌വലിക്കുന്നതിനേക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ അഭിപ്രായം അറിയിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ശേഷം ഹര്‍ജി പരിഗണിക്കാം എന്നാണ് കോടതിയുടെ നിലപാട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :