1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Police and Maoist

മാവോവാദികളും പൊലീസും തമ്മില്‍ വെടിവെപ്പ്; വെടിവെപ്പ് നടന്നത് നിലമ്പൂര്‍ കരുളായിയിലെ ഉള്‍വനത്തില്‍

മാവോവാദികളും പൊലീസും തമ്മില്‍ വെടിവെപ്പ്

മാവോവാദി
നിലമ്പൂര്‍ കരുളായിയിലെ ഉള്‍വനത്തില്‍ പൊലീസും മാവോവാദികളും തമ്മില്‍ വെടിവെപ്പ്. വനത്തിനുള്ളിലെ മുണ്ടക്കടവ് കോളനിയിലാണ് വെടിവെപ്പ് ഉണ്ടായത്. തിങ്കളാഴ്ച രാത്രി എട്ടോടെ ആയിരുന്നു സംഭവം.
 
നെടുങ്കയത്തു നിന്ന് അഞ്ച് കിലോമീറ്റര്‍ മാറി ഉള്‍വനത്തിലാണ് മുണ്ടക്കടവ് കോളനി. കഴിഞ്ഞദിവസം വൈകുന്നേരം ആറരയ്ക്കും ഏഴിനുമിടെ ആയിരുന്നു കോളനിയില്‍ മാവോവാദികള്‍ എത്തിയത്. സ്ത്രീ ഉള്‍പ്പെടെ ആറ് മാവോവാദികള്‍ കോളനിയിലെത്തി ആദിവാസികള്‍ക്ക് ക്ലാസ് എടുക്കുകയായിരുന്നു.
 
ഇക്കാര്യത്തെപ്പറ്റി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നിലമ്പൂര്‍ സി ഐ ദേവസ്യയുടെ നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ട് സംഘം എട്ടോടെ സ്ഥലത്തെത്തുകയായിരുന്നു. അപ്പോഴേക്കും മാവോവാദികള്‍ കോളനി വിട്ട് വനാതിര്‍ത്തിയില്‍ എത്തിയിരുന്നു. ഇവിടെ വെച്ചാണ് പൊലീസ് വെടിവെപ്പ് നടത്തിയത്.
അടുത്ത ലേഖനം
മൈക്രോഫിനാന്‍സ് പദ്ധതി ഫണ്ട് വെള്ളാപ്പള്ളി നടേശന്‍ ദുരുപയോഗം ചെയ്തത് ബോധ്യപ്പെട്ടെന്ന് വിജിലന്‍സ്