ന്യൂഡല്‍ഹി|
സജിത്ത്|
Last Modified ചൊവ്വ, 27 സെപ്‌റ്റംബര്‍ 2016 (15:03 IST)
അധ്യാപകനെ വിദ്യാര്‍ഥികൾ കുത്തിക്കൊലപ്പെടുത്തി. ഹാജർ കുറഞ്ഞതിന് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുത്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. പടിഞ്ഞാറന്‍ ഡല്‍ഹിയിയിലെ നംഗോളോയ് പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളിലാണ് ദാരുണമായ ഈ സംഭവം നടന്നത്. ഹിന്ദി അധ്യാപകനായ മുകേഷ് കുമാറാണ് കളാസ്മുറിയിൽ വെച്ച് കുത്തേറ്റ് മരിച്ചത്.
പ്ലസ്ടു ക്ലാസുകളില്‍ പരീക്ഷ നടന്നുകൊണ്ടിരിക്കെ വിദ്യാർഥികൾ അധ്യാപകനുമായി ഇക്കാര്യത്തില്‍ തര്‍ക്കം നടന്നു. തുടര്‍ന്ന്‍ പ്രകോപിതരായ വിദ്യാര്‍ഥികള്‍ അധ്യാപകനെ കത്തികൊണ്ട് കുത്തി. മൂന്നു തവണ കുത്തേറ്റ മുകേഷ് കുമാറിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൃത്യം നടത്തിയ രണ്ട് വിദ്യാര്‍ഥികളേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനുമുമ്പും ഇവർ മുകേഷ് കുമാറിനെയും പ്രിന്‍സിപ്പലിനേയും ഭീഷണിപ്പെടുത്തിയിരുന്നു. നിരവധി തവണ പരീക്ഷയിൽ തോറ്റ വിദ്യാർഥികളാണ് ഇവരെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.