12 വര്‍ഷം മുമ്പ് മകനെ കൊന്ന അമ്മ അറസ്റ്റില്‍

വഡോദര| WEBDUNIA|
PRO
PRO
എട്ട് വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. 12 വര്‍ഷം മുമ്പാണ് കൊലപാതകം നടന്നത്. വഡോദരയിലെ കപഡ്‌വഞ്ചില്‍ നിന്നുള്ള നര്‍മദ(നന്ദ വാസവ) ആണ് അറസ്റ്റിലായത്. ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം താമസിച്ചുവരികയായിരുന്നു ഇവര്‍. കാമുകനും അറസ്റ്റിലായിട്ടുണ്ട്.

അവിഹിതബന്ധത്തിന് മകന്‍ തടസ്സമാകുമെന്ന് വന്നപ്പോഴാണ് നര്‍മ്മദ കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോകുമ്പോള്‍ നര്‍മ്മദ മകനെയും ഒപ്പം കൊണ്ടുപോയി. എന്നാല്‍ കാമുകന്‍ കുട്ടിയെ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.

മകന്റെ പേരില്‍ ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം ഉടലെടുത്തപ്പോള്‍ നര്‍മദ കൊല നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി കുതറിമാറി. പിടിവലിക്കിടെ കുട്ടി കല്ലില്‍ തലയിടിച്ച് വീണ് മരിക്കുകയായിരുന്നു. അപകടമരണമാണെന്നാണ് അന്ന് കരുതപ്പെട്ടത്.

പിന്നീട് നര്‍മദയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനാല്‍ പൊലീസ് അവരെ നിരീക്ഷിച്ചുവരികയായിരുന്നു. ആദ്യം അവര്‍ കുറ്റം നിഷേധിച്ചു. പിന്നീട് എല്ലാം തുറന്നുസമ്മതിക്കുകയായിരുന്നു.

English Summary: Twelve years after she murdered her eight-year-old son, a woman was arrested by the parole- furlough squad on Thursday.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :