100 വയസുള്ള വൃക്ഷം, കലാമിന്‍റെ സുഹൃത്ത്!

ന്യൂഡല്‍ഹി| WEBDUNIA|
PTI
മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍‌ കലാമിന് ഒരു സ്പെഷ്യല്‍ സുഹൃത്ത് ഉണ്ട്. കക്ഷിക്ക് 100 വയസുമുണ്ട്. ആള്‍ ഒരു മനുഷ്യനുമല്ല! അതേ, അബ്ദുള്‍ കലാമിന്‍റെ നൂറു വയസുള്ള സുഹൃത്ത് ഒരു വൃക്ഷമാണ്. ഡല്‍ഹിയിലെ രാജാജി മാര്‍ഗിലുള്ള തന്‍റെ ഔദ്യോഗിക വസതിക്ക് സമീപമാണ് ഈ വൃക്ഷം നില്‍ക്കുന്നതെന്ന് കലാം പറഞ്ഞു.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിജ്ഞാന്‍ ഭവനില്‍ നടന്ന ഒരു ചടങ്ങിലാണ് കലാം തന്‍റെ പ്രിയസുഹൃത്തിനെ അനുസ്മരിച്ചത്. ‘ജൈവ വൈവിധ്യ സുഹൃത്ത്’ എന്നാണ് കലാം ഈ വൃക്ഷത്തെ വിശേഷിപ്പിച്ചത്.

“ആ വൃക്ഷം എന്‍റെ സുഹൃത്താണ്, ജൈവ വൈവിധ്യ സുഹൃത്താണ്. ആ വൃക്ഷത്തിന്‍റെയും എന്‍റെ മാതാപിതാക്കളുടെയും പ്രായം ഏകദേശം ഒന്നുതന്നെയാണ്. ഞാന്‍ പറയുന്നു, ആ വൃക്ഷം ജൈവ വൈവിധ്യത്തിന്‍റെ ജീവിക്കുന്ന അടയാളമാണ്” - കലാം പറഞ്ഞു.

“രാജ്യത്തുടനീളം സംസ്ഥാനതലങ്ങളില്‍ വൃക്ഷത്തൈ നടീല്‍ സംഘടിപ്പിക്കണം. രണ്ടു വര്‍ഷം കൊണ്ട് എത്ര വൃക്ഷത്തൈകള്‍ നടാന്‍ കഴിയും. 100 കോടി ജനങ്ങള്‍ക്ക് 100 കോടി വൃക്ഷങ്ങള്‍ എന്ന ലക്‍ഷ്യം അതോടെ യാഥാര്‍ത്ഥ്യമാകും” - കലാം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :