ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 18 നവംബര്‍ 2014 (10:34 IST)
ഇന്ത്യയില്‍ 1.43 കോടി ജനങ്ങള്‍ അടിമകളായി ജീവിക്കുന്നവരാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. അടിമവ്യാപാരം കര്‍ശനമായി നിരോധിച്ച രാജ്യമാണ് ഇന്ത്യ. ഗ്ലോബല്‍ സ്ളേവറി ഇന്‍ഡക്സ് (ജിഎസ്ഐ) ന്റെ റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്.
ഓസ്ട്രേലിയിലെ പെര്‍ത്ത് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വാക് ഫ്രീ സന്നദ്ധ സംഘടനയാണ് സര്‍വേ റിപ്പോര്‍ട്ട് തയാറാക്കിയത്. നിര്‍ബന്ധിത ജോലി ചെയ്യുന്നവര്‍, പണത്തിനായി ലൈംഗിക ചൂഷണങ്ങള്‍ക്ക് അടിപ്പെട്ടവര്‍, ഇഷ്ടമില്ലാത്ത വിവാഹത്തിനു തയാറാകേണ്ടി വന്നവര്‍, ബാലവേലക്കാര്‍, മനുഷ്യക്കടത്തില്‍ കുടുങ്ങിയവര്‍ എന്നിവരെ അടിമകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയായിരുന്നു സര്‍വേ.
167 രാജ്യങ്ങളിലാണ് സര്‍വേ നടത്തി റിപ്പോര്‍ട്ട് തയാറാക്കിയത്. 120 കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യയില്‍ 1.1409 ശതമാനം പേരാണ് അടിമകളായി ജീവിക്കുന്നത്. സര്‍വേ പട്ടികയില്‍ പാക്കിസ്ഥാനാണ് ഒന്നാമത്. പാക്കിസ്ഥാനില്‍ 20.05 ലക്ഷം പേര്‍ അടിമകളാണ്.