വാഷിംഗ്ടണ്‍|
VISHNU.NL|
Last Modified തിങ്കള്‍, 17 നവംബര്‍ 2014 (20:14 IST)
ലോകത്തിലെ പ്രമുഖ രാജ്യങ്ങളില്‍ ഇന്ത്യന്‍ ബ്രാന്‍ഡിന് മൂല്യം കുറവ്! സംശയിക്കേണ്ട. മേക്കിംഗ് ഇന്ത്യയുമായി മുന്നോട്ട് പോകുന്ന പ്രധാന മന്ത്രി ഇക്കര്യം കൂടി ശ്രദ്ദിക്കേണ്ടിയിരിക്കുന്നു. അന്‍പതു രാജ്യങ്ങള്‍ക്കിടയില്‍ നടത്തിയ ബ്രാന്‍ഡിങ് സര്‍വേയില്‍ ഇന്ത്യക്ക് മുപ്പത്തിയൊന്നാം സ്ഥാനമാണുള്ളത്. അതായത് ഇന്ത്യന്‍ ബ്രാന്റിന് ഇത്രയും പുറകിലെ സീറ്റിലാണ് സ്ഥാനമെന്നര്‍ഥം.
ജര്‍മ്മനിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. അമേരിക്കയെ പിന്തള്ളിയാണ് ജര്‍മ്മനി ഒന്നാമതെത്തിയത്. 2009ല്‍ സര്‍വേ ആരംഭിച്ചതു മുതല്‍ അമേരിക്കയായിരുന്നു ഒന്നാം സ്ഥാനത്ത്.ആദ്യ പത്തു സ്ഥാനങ്ങളും ഒഇസിഡി രാജ്യങ്ങളാണ് സ്വന്തമാക്കിയത്. ബ്രാന്‍ഡ് എന്ന നിലയില്‍ വിവിധ രാജ്യങ്ങളുടെ പൊതുസമ്മതി വിലയിരുത്തുന്നതിനു വേണ്ടിയാണ് ആഗോള വാര്‍ഷികസര്‍വേ നടത്തിയത്. ഗവേഷകസ്ഥാപനമായ അനോള്‍ട്ടാണ് സര്‍വേ നടത്തിയത്.
ഓരോ രാജ്യത്തിന്റെയും ആഗോളസമ്മതിയായിരുന്നു സര്‍വേയുടെ അടിസ്ഥാനം. കയറ്റുമതി, ഭരണം, സംസ്‌കാരം, ജനങ്ങള്‍, വിനോദസഞ്ചാരം, വിദേശത്തു തൊഴില്‍ തേടുന്നവരുടെ എണ്ണം, നിക്ഷേപം തുടങ്ങിയവയായിരുന്നു സര്‍വേയ്ക്ക് ആധാരമാക്കിയത്. കയറ്റുമതിയില്‍ ഇന്ത്യക്ക് 26-)ം
സ്ഥാനവും സാംസ്‌കാരികമേഖലയില്‍ 23-)ം
സ്ഥാനവുമാണ്. ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ച വെച്ചത് ഇന്ത്യയാണ്. ബ്രസീല്‍ 21, ചൈന 23, റഷ്യ 25 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ റാങ്ക്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.