ഇന്ത്യ - ബംഗ്ലാദേശ് മത്സരത്തിന് ഡൂഡില്‍ ഒരുക്കി ഗൂഗിളും

ന്യൂഡല്‍ഹി| JOYS JOY| Last Updated: വ്യാഴം, 19 മാര്‍ച്ച് 2015 (11:28 IST)
ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടുമ്പോള്‍ ആവേശത്തിന്റെ ഡൂഡില്‍ ഒരുക്കി ഗൂഗിളും. തികച്ചും വര്‍ണ്ണവിസ്മയകരമായ ഡൂഡില്‍ ആണ് ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത്. 
 
ഡൂഡിലില്‍ വ്യത്യസ്ത രീതിയില്‍ ബാറ്റ് ചെയ്യുന്ന ആറ് ബാറ്റ്‌സ്‌മാന്മാരുടെ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും പതാകയിലെ വര്‍ണ്ണങ്ങളിലാണ് ഡൂഡില്‍ ഒരുക്കിയിരിക്കുന്നത്. ‘ഇത് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍’ എന്നാണ് ചിത്രത്തിന് നല്കിയിരിക്കുന്ന ക്യാപ്‌ഷന്‍.
 
അതേസമയം, ഒമ്പതു മണിക്ക് ആരംഭിച്ച - ബംഗ്ലാദേശ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :