എല്‍‌പിജി ഉന്നതതല യോഗം ഈ ആഴ്ച

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 24 സെപ്‌റ്റംബര്‍ 2013 (14:56 IST)
PRO
എല്‍‌പിജി ഉന്നതതല യോഗം ഈ വിളിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി. ബന്ധപ്പെട്ട ബാങ്കുകളുടെയും എണ്ണക്കമ്പനികളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.

പുറമെ യുഐഡി (ആധാര്‍) മേധാവി നന്ദന്‍ എം നിലേക്കനി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. പാചകവാതക സബ്സിഡി ലഭിക്കുന്നതിന്‌ ആധാര്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കിയതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പവും പ്രശ്നങ്ങളും പരിഹരിക്കാനാണ് ഡയറക്ട്‌ ബെനിഫിറ്റ്‌ ട്രാന്‍സ്ഫര്‍ ഫോര്‍ എല്‍പിജി ഉന്നതതല യോഗം ചേരുന്നത്.

കേരളത്തില്‍ പാചകവാതക ഉപയോക്‌താക്കള്‍ക്കു ബാങ്ക്‌ വഴി സബ്സിഡി ലഭിക്കുന്നതുമായി ബന്ധപ്പെട്ട്‌ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ കേന്ദ്ര വ്യോമയാന സഹമന്ത്രി കെസി വേണുഗോപാല്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ്‌ വീരപ്പ മൊയ്‌ലി ഇക്കാര്യം അറിയിച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :