ആം‌ആദ്മിയുടെ അടുത്ത ലക്‍ഷ്യം വൈദ്യുതി ബില്‍ കുറയ്ക്കല്‍

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഡല്‍ഹി നിവാസികള്‍ക്കെല്ലാം സൌജന്യമായി വെള്ളമെന്ന വാഗ്ദാനം നടപ്പിലാക്കിയ ആംആദ്‌മി പാര്‍ട്ടി ഇനി നീങ്ങുന്നത്‌ വൈദ്യുതി ബില്ല്‌ കുറയ്‌ക്കല്‍ നടപടിയിലേക്ക്‌. വൈദ്യുതി കമ്പനികളുടെ ഓഡിറ്റ്‌ നടത്താനുള്ള നീക്കത്തിലാണെന്ന്‌ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാള്‍ വ്യക്‌തമാക്കി.

കമ്പനികളുടെ ഓഡിറ്റ്‌ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുമെന്ന്‌ കെജ്‌രിവാള്‍ പറഞ്ഞു. സിഎജി ഇക്കാര്യം ചെയ്യുമെന്നാണ്‌ കരുതുന്നത്. വൈകുന്നേരം അഞ്ച്‌ മണിയോടെ മന്ത്രിസഭായോഗം ചേരും. ഓഡിറ്റ്‌ ചെയ്യപ്പെടാത്ത കമ്പനികള്‍ക്ക്‌ അവരുടെ ന്യായം കേള്‍ക്കാന്‍ അവസരം നല്‍കും.

വൈദ്യുതി നിരക്ക്‌ നിയന്ത്രിക്കുമെന്നും കുടിവെള്ളം ലഭ്യമാക്കുമെന്നും പ്രകടന പത്രികയില്‍ ആം ആദ്‌മി പാര്‍ട്ടി പറഞ്ഞിരുന്നു. ദിനംപ്രതി 667 ലിറ്റര്‍ വെള്ളം എല്ലാവര്‍ക്കും ലഭ്യമാക്കുമെന്ന്‌ കെജ്‌രിവാള്‍ പറഞ്ഞിരുന്നു. വാഗ്‌ദാനം പാലിക്കുകയും ചെയ്‌തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :