ലക്നൗ|
WEBDUNIA|
Last Modified ശനി, 17 ഓഗസ്റ്റ് 2013 (13:34 IST)
PRO
നരേന്ദ്ര മോഡിയെ വിമര്‍ശിക്കുന്ന ബിജെപി നേതാക്കള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആർഎസ്എസ്. നരേന്ദ്രമോഡി പ്രധാനമന്ത്രിയാകുമെന്ന് ജനങ്ങൾ ഏറെക്കുറെ തീരുമാനിച്ചുകഴിഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളുപേക്ഷിച്ച് അദ്ദേഹത്തെ പിന്തുണയ്ക്കുക എന്നതാണ് എല്ലാവരും ചെയ്യേണ്ടതെന്നും ആര് എസ് എസ് നേതാവ് സുരേഷ് സോണി പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ തിരിച്ചെത്താന്‍ ബിജെപിക്ക് നല്ല അവസരമാണ് കൈവന്നിരിക്കുന്നതെന്നും കോണ്‍ഗ്രസിനെതിരായ ശക്തമായ വികാരമാണ് രാജ്യത്തുടനീളമുണ്ടായിരിക്കുന്നതെന്നും സുരേഷ് സോണി പറഞ്ഞു.
നരേന്ദ്രമോഡി പ്രധാനമന്ത്രിയാകുമെന്ന് ജനങ്ങള്‍ ഏറെക്കുറെ തീരുമാനിച്ചുകഴിഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളുപേക്ഷിച്ച് അദ്ദേഹത്തെ പിന്തുണയ്ക്കുക എന്നതാണ് എല്ലാവരും ചെയ്യേണ്ടത്. വിഭാഗീയത പാര്‍ട്ടിയെ നശിപ്പിക്കുമെന്ന് ഉത്തര്‍പ്രദേശിലെ ബിജെപി നേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് സുരേഷ് സോണി പറഞ്ഞു.