ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയുടെ വെബ്സൈറ്റ് തകര്‍ത്തു

വെല്ലിംഗ്ടണ്‍| WEBDUNIA| Last Modified ബുധന്‍, 31 ജൂലൈ 2013 (10:17 IST)
PRO
ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീയുടെ വെബ്സൈറ്റ്‌ ഹാക്കര്‍മാര്‍ പ്രവര്‍ത്തനരഹിതമാക്കി. കഴിഞ്ഞ ദിവസമാണ് ഹാക്കര്‍മാര്‍ വെബ്സൈറ്റ് ഹാക്ക് ചെയ്തത്.

പൗരന്മാരെ രഹസ്യമായി നിരീക്ഷിക്കുന്നതിനു സര്‍ക്കാര്‍ ഇന്റലിജന്‍സ്‌ ഏജന്‍സിക്ക്‌ അധികാരം നല്‍കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണിത്‌. ഹാക്കര്‍മാരുടെ 'അനോണിമസ്‌ ന്യൂസിലാന്‍ഡ് എന്ന സംഘടനയാണു വെബ്സൈറ്റ്‌ ഹാക്ക് ചെയ്തത്. പിന്നീട് സൈബര്‍ വിദഗ്ധര്‍ പ്രശ്നം പരിഹരിക്കുകയായിരുന്നു.

രാജ്യത്തെ പൗരന്‍മാരുടെ രഹസ്യം ചോര്‍ത്താന്‍ ഇന്റലിജന്‍സ്‌ ഏജന്‍സിക്ക്‌ ഇതുവരെ അനുമതി ഉണ്ടായിരുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :