‘മമത ലക്ഷ്മണരേഖ മുറിച്ചു കടക്കുന്നു’

ന്യൂഡല്‍ഹി| Last Modified ശനി, 10 മെയ് 2014 (16:22 IST)
എല്ലാ ദിവസവും നരേന്ദ്രമോഡിക്കെതിരേ കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്ന മമത ബാനര്‍ജി 'ലക്ഷ്മണരേഖ' മുറിച്ചുകടക്കുകയാണെന്ന് ബിജെപി നേതാവ് അരുണ്‍ ജയ്റ്റ്‌ലി. ഇത് നല്ലതിനല്ല. ബിജെപിയുടെ സമുന്നത നേതാവിനെതിരെ എന്തും പറയാമെന്ന് മമത കരുതരുതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്സിനുപകരം ഡല്‍ഹിയില്‍ താനാണ് അധികാരത്തിലെങ്കില്‍ ഇതിനകം നരേന്ദ്രമോദിയെ ജയിലില്‍ അടയ്ക്കുമായിരുന്നെന്നാണ് തൃണമൂല്‍ kOണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി കഴിഞ്ഞദിവസം പറഞ്ഞത്

ഇത്തരം വാക്‍പ്രയോഗങ്ങള്‍ നിര്‍ത്തി പശ്ചിമബംഗാളിലെ ക്രമസമാധാന നില നേരെയാക്കാനും അക്രമങ്ങള്‍ തടയാനും ദാരിദ്രം നിര്‍മാര്‍ജനം ചെയ്യാനുമാണ് മമത ശ്രമിക്കേണ്ടത് ജയ്റ്റ്‌ലി പറഞ്ഞു. 'പരിവര്‍ത്തന്‍ ' എന്ന് മമത പറയുന്നത് ബംഗാളിലെ അരാജകത്വത്തെ കുറിച്ചാണ്. അല്ലാതെ വികസനത്തെ കുറിച്ചല്ലെന്നും ജയ്റ്റ്‌ലി പരിഹസിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :