സ്ത്രീപീഡനം: ഉദ്യോഗസ്ഥനെ പുറത്താക്കി

റായ്പൂര്‍| WEBDUNIA|
വനിതാ ഗാര്‍ഡുമാരെ പീഡിപ്പിച്ച കേസില്‍ ഛത്തീസ്ഗഡില്‍ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനെ ബുധനാഴ്ച സസ്പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ 12 ഉദ്യോഗസ്ഥകളാണ് പരാതി നല്‍കിയത്.

കാങ്കര്‍ ജില്ലയിലെ റേഞ്ചര്‍, അശോക് സോന്‍‌വാണിയെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇയാള്‍ ലൈംഗിക പീഡനം നടത്തുന്നുവെന്ന് നിരവധി വനിതാ ഗാര്‍ഡുമാര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ അശോകിനെതിരെ തെളിവ് ലഭിച്ചതിനാലാണ് സസ്പെന്‍ഡ് ചെയ്തത് എന്ന് അധികൃതര്‍ വെളിപ്പെടുത്തി.

അശോക് തങ്ങള്‍ക്ക് വളരെയധികം മാനസിക പീഡനങ്ങള്‍ നല്‍കുന്നുവെന്നും വനിതാ ഗാര്‍ഡുമാര്‍ പരാതിപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :