അനാശാസ്യം: സഹോദരിമാര്‍ അറസ്റ്റില്‍

WEBDUNIA| Last Modified വെള്ളി, 23 ജനുവരി 2009 (18:30 IST)
മലപ്പുറത്തെ ഊരകത്തില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് സഹോദരിമാരടക്കം അഞ്ച് പേര്‍ അറസ്റ്റിലായി. ഊരകം വെങ്കുളത്ത് എം യു ഹൈസ്കൂളിന് സമീപം വാടകവീട് എടുത്താണ് സംഘം അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ബുധനാഴ്ച രാത്രി അറസ്റ്റിലായ ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

കാസര്‍കോട് തളങ്കരയില്‍ കാര്‍കുടന്‍ പുതിയപുര ഷമീന(24), സഹോദരി റഹീന(26), കുന്ദമംഗലം പന്തീര്‍പാടം മൂന്നുകണ്ടത്തില്‍ സിന്ധു(27), വെങ്കുളം സ്വദേശികളായ കോണിയത്ത് അബ്ദുല്‍ മജീദ്(21), നാണത്ത് ഹബീസുലു(22) എന്നിവരാണ് പിടിയിലായത്. ഒരുമാസമായി ഇവര്‍ നാട്ടുകാരുടെ നിരീക്ഷണത്തിലായിരുന്നു.

നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലായത്. ഹോം നേഴ്സുമാരെന്ന പേരിലാണ് ഇവര്‍ വീട് വാടകയ്ക്ക് എടുത്തിരിക്കുന്നത്. മൊബൈല്‍ വഴിയാണത്രെ ആവശ്യക്കാരുമായി ഇടപാട് ഉറപ്പിച്ചിരുന്നത്. രാത്രിയായാല്‍ ഇടപാടുകാര്‍ ഇവിടെയെത്തുകയാണത്രെ പതിവ്.

മലപ്പുറം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ അഞ്ചുപേരെയും റിമാന്‍ഡില്‍ വയ്ക്കാന്‍ കോടതി ഉത്തരവിട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :