സൌദി പ്രതിസന്ധി: ഇ അഹമ്മദ് അറേബ്യയിലേക്ക്

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
സ്വദേശവത്കരണംമൂലം സൗദിയില്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര വിദേശകാര്യസഹമന്ത്രി ഇ അഹമ്മദ് സൗദി അറേബ്യ സന്ദര്‍ശിക്കും. അടുത്താഴ്ചയായിരിക്കും ഇന്ത്യന്‍ വിദേശകാര്യസഹമന്ത്രിയുടെ സന്ദര്‍ശനം. വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായി കൂടിയാലോചന നടത്തിയതിനു ശേഷമായിരിക്കും സന്ദര്‍ശനത്തിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാകു. സന്ദര്‍ശനത്തില്‍ ഇ. അഹമ്മദ് സൗദി വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തും. സംഭവത്തില്‍ യാതൊരു ആശങ്കയ്ക്കും വകയില്ലെന്നും അദ്ദേഹം അറിയിച്ചു.

നിലവില്‍ തജസ്ഥിക്കാനില്‍ സന്ദര്‍ശനത്തിലായ ഇന്ത്യന്‍ വിദേശകാര്യമന്ത്രി തിരിച്ചുവന്നശേഷമായിരിക്കും സന്ദര്‍ശനത്തെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തും. സംഭവത്തില്‍ കേന്ദ്രം ശക്തമായി ഇടപെടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം പ്രധാനമന്ത്രി സൗദി ഭരണകൂടവുമായി ചര്‍ച്ച നടത്തണമെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ അവശ്യപ്പെട്ടു. ചൊവ്വാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ദില്ലിയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. പ്രധാനമന്ത്രി അടക്കമുള്ളവരുമായി സൗദി പ്രവാസി വിഷയം ചര്‍ച്ചചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :