സെല്ലില്‍ ശ്രീശാന്ത് ഒറ്റയ്ക്ക്; വസ്ത്രം മാറിയില്ല, ആഹാരം കഴിക്കാന്‍ വിസമ്മതിച്ചു
ന്യൂഡല്‍ഹി|
WEBDUNIA|
PTI
PTI
ഐപിഎല്‍ ഒത്തുകളിയെ തുടര്‍ന്ന് അറസ്റ്റിലായ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെ പൊലീസ് ഒരു സെല്ലില്‍ ഒറ്റയ്ക്കാണ് പാര്‍പ്പിച്ചിരിക്കുന്നത്. പ്രത്യേകം ഒരുക്കിയ എസി സെല്ലിലാണ് ശ്രീശാന്ത് ഉള്ളത്.
അറസ്റ്റിലായ രാജസ്ഥാന്റെ മറ്റ് താരങ്ങളായ അജിത് ചാന്ദ്ലയുമായും അങ്കിത് ചവാനുമായും ഇടപഴകാന്‍ ശ്രീശാന്ത് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഒറ്റയ്ക്ക് പാര്‍പ്പിച്ചിരിക്കുന്നത് എന്നാണ് വിവരം.
ലോധി പൊലീസ് സ്റ്റേഷനിലാണ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ ഉള്ളത്. ഇവരെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്. പൊലീസിന് മുന്നില്‍ ശ്രീശാന്ത് പൊട്ടിക്കരഞ്ഞു എന്നാണ് വിവരം. ഭക്ഷണം കഴിക്കാനും വിസമ്മതിച്ചു. രാവിലെ വസ്ത്രം പോലും മാറാന്‍ ശ്രീശാന്ത് തയ്യാറായില്ല. രാത്രി പല തവണ എഴുന്നേറ്റ് കരയുകയുണ്ടായി.