സഹാറ കേസില്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായെന്ന് ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍

ന്യൂഡല്‍ഹി| Last Modified ശനി, 10 മെയ് 2014 (11:17 IST)
സഹാറ തട്ടിപ്പ് കേസില്‍ പ്രതികളുടെ ഭാഗത്തുനിന്നും കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടായെന്ന് കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. തനിക്കും കുടുംബത്തിനും മേല്‍ സഹാറ ഗ്രൂപ്പ് സമ്മര്‍ദ്ദം നടത്തി.

അതെല്ലാം മറികടന്നാണ് കമ്പനി മേധാവി സുബ്രതോ റോയിയെ ജാമ്യം നിഷേധിച്ച് ജയിലിലടച്ചതെന്നും ജസ്റ്റീസ് രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഈ മാസം 15ന് വിരമിക്കാനിരിക്കുന്ന ജസ്റ്റീസ് രാധാകൃഷ്ണന് സുപ്രീം കോടതിയിലെ മലയാളി അഭിഭാഷകര്‍ നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിക്ഷേപകരില്‍നിന്ന് ഇരുപതിനായിരം കോടി രൂപയോളം തട്ടിയെടുത്ത കേസിലാണ് സുപ്രീം കോടതി സുബ്രതോ റോയിക്ക് ജാമ്യം നിഷേധിച്ച് ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ജാമ്യത്തിന് കോടതി നിര്‍ദേശിച്ച തുക കെട്ടിവയ്ക്കാന്‍ തയ്യാറാകാത്ത സഹാറ ഗ്രൂപ്പ് ജാമ്യം നേടുന്നതിന് പല മാര്‍ഗങ്ങളും സ്വീകരിച്ചുവെങ്കിലും ജസ്റ്റീസ് രാധാകൃഷ്ണന്റെ ബെഞ്ച് അതെല്ലാം നിരസിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :