ഇടുക്കിയില്‍ ഹര്‍ത്താല്‍ പൂര്‍ണം

തൊടുപുഴ| Last Modified വ്യാഴം, 8 മെയ് 2014 (08:37 IST)
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിലെ സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ച് മുല്ലപ്പെരിയാര്‍ സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇടുക്കിയില്‍ പൂര്‍ണം. കെ എസ് ആര്‍ ടി സി ബസുകളും സ്വകാര്യ ബസുകളും ഓടുന്നില്ല.

ഇടുക്കി ജില്ലയൊഴികെ സംസ്ഥാനത്ത് എല്ലായിടത്തും കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചു. ഇടുക്കി ഒഴികെയുള്ള എല്ലായിടത്തും സര്‍വീസ് നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനും അറിയിച്ചിട്ടുണ്ട്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അതിര്‍ത്തി പ്രദേശങ്ങളില്‍ പോലീസ് ജാഗ്രത പാലിക്കുന്നുണ്ട്. അക്രമ സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ .

ഇടുക്കി ജില്ലയില്‍ യു ഡി എഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എം ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് സി പി എം വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :