സന്ധ്യാകാശത്തിന് തിളക്കമേകാന്‍ അപൂര്‍വ്വ വാല്‍നക്ഷത്രം

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
വെട്ടിത്തിളങ്ങുന്ന വാലുള്ള അപൂര്‍വ്വ വാല്‍നക്ഷത്രം ആകാശവിരുന്നൊരുക്കുന്നു. അസ്തമയത്തെ തുടര്‍ന്നായിരിക്കും ഈ വാല്‍നക്ഷത്രം ആകാശത്ത് ദൃശ്യമാകുക. മാര്‍ച്ച് മാസം മുഴുവന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഈ വാല്‍നക്ഷത്രത്തിന്റെ സാന്നിദ്ധ്യം ഉണ്ടാകും.

Comet 2011 L4 Panstarrs എന്നാണ് ഇതിന്റെ പേര്. സൌരയൂഥത്തിന്റെ കോണിലെ തണുത്തുറഞ്ഞ പദാര്‍ത്ഥങ്ങളുടെ കൂട്ടത്തില്‍ നിന്ന് പുറത്തുകടന്ന്, ദശലക്ഷത്തോളം വര്‍ഷങ്ങള്‍ യാത്ര ചെയ്താണ് ഈ വാല്‍നക്ഷത്രം എത്തുന്നത്. ബൈനോക്കുലറോ ടെലസ്കോപ്പോ ഉപയോഗിച്ചാല്‍ ഈ വാല്‍നക്ഷത്രത്തെ വ്യക്തമായി കാണാം. മാര്‍ച്ച് 12, 13 തീയതികളില്‍ ആണ് ഇത് വളരെ വ്യക്തമായി കാണാനാകുക. പിന്നീട് ഈ ശ്രേണിയില്‍പ്പെട്ട ഒരു നക്ഷത്രം നമ്മുടെ ആകാശത്ത് എത്താന്‍ 110,000 വര്‍ഷങ്ങള്‍ കാത്തിരിക്കണം.

നവംബറില്‍ മറ്റൊരു വാല്‍‌നക്ഷത്രം കൂടി വിരുന്നിനെത്തുന്നുണ്ട്. Comet Ison എന്ന ഈ വാല്‍നക്ഷത്രം പകല്‍ വെളിച്ചത്തില്‍ പോലും ദൃശ്യമാകുന്നത്രയും പ്രകാശമുള്ളതാണ് എന്നാണ് ശസ്ത്രജ്ഞരുടെ നിരീക്ഷണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :