സഞ്ജയ് ദത്തിന്റെ ശിക്ഷ ഇളവുചെയ്യാനുള്ള നീക്കത്തിനെതിരെ എന്‍സിപിയും ബിജെപിയും

മുംബൈ| WEBDUNIA|
PRO
ബോംബു സ്‌ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന സഞ്ജയ് ദത്തിന്റെ ഇളവുചെയ്യാനുള്ള നീക്കത്തിനെതിരെ എന്‍സിപിയും ബിജെപിയും രംഗത്തെത്തി.

ദത്തിന് ഇളവുനല്‍കിയാല്‍ സമാന ആവശ്യം പലരില്‍നിന്നും ഉയരുമെന്ന് എന്‍സിപി നേതാവും ഗ്രാമവികസന മന്ത്രിയുമായ ജയന്ത് പാട്ടീല്‍ പറഞ്ഞു. കേസില്‍ ദത്തിന് പരമാവധി ശിക്ഷ നല്കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടത് ആഭ്യന്തരവകുപ്പാണെന്നും അദ്ദേഹം പറഞ്ഞു.

ദത്തിന്റെ ശിക്ഷാ ഇളവ് കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് മഹാരാഷ്ട്ര സര്‍ക്കാര്‍ ആണെന്നും ജയന്ത് പാട്ടീല്‍ പറഞ്ഞു. സുപ്രീംകോടതിയാണ് ദത്തിന് ശിക്ഷ പ്രഖ്യാപിച്ചതെന്നും പിന്നെ ഇളവ് എന്തിനാണെന്നും ബിജെപി നേതാവ് വിനോദ് തവ്‌ഡെ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :