ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ബുധന്‍, 29 ഫെബ്രുവരി 2012 (13:02 IST)
PRO
PRO
വിവരാവകാശ പ്രവര്‍ത്തകയായ ഷെഹ്ല മസൂദിനെ കൊലപ്പെടുത്തിയ കേസ് നിര്‍ണ്ണായക വഴിത്തിരിവില്‍. സംഭവവുമായി ബന്ധപ്പെട്ട് ഒരു വനിതാ ആര്‍ക്കിടെക്ടിനേയും വാടക കൊലയാളിയേയും സി ബി ഐ അറസ്റ്റ് ചെയ്തതോടെയാണിത്.
ഭോപ്പാലിലെ വനിതാ ആര്‍ക്കിടെക്ട് സാഹിദ പര്‍വേസിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. കൃത്യം നടത്താനായി സാഹിദ കൊലയാളിയെ വാടകയ്ക്കെടുക്കുകയായിരുന്നു എന്ന് സി ബി ഐ വ്യക്തമാക്കി. ഷെഹ്ലയുടെ കുടുംബവുമായി സാഹിദയ്ക്ക് നല്ല ബന്ധമുണ്ടായിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
കൊലപാതകം നടന്ന് ആറ് മാസത്തിന് ശേഷമാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. 2011 ഓഗസ്റ്റ് 16-ന് അണ്ണാ ഹസാരെയുടെ സമരത്തിനു പിന്തുണ പ്രഖ്യാപിക്കാന്‍ കാറില്‍ പുറപ്പെട്ടതായിരുന്നു ഷെഹ്ല. പിന്നീട് ഇവരെ റോഡില്‍ പാര്‍ക്ക് ചെയ്ത കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.