ന്യൂഡല്‍ഹി|
JOYS JOY|
Last Modified ബുധന്‍, 3 ഫെബ്രുവരി 2016 (16:53 IST)
ആത്മീയാചാര്യന് ശ്രീ ശ്രീ രവിശങ്കറിന്റെ പേര് നൊബേല്‍ പുരസ്കാരത്തിന് ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകനായ ശ്രീ ശ്രീ രവിശങ്കറിന്റെ പേര് സമാധാന നൊബേലിനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഈ വര്‍ഷത്തെ പദ്മ വിഭൂഷണ്‍ പുരസ്കാരം ശ്രീ ശ്രീ രവിശങ്കര്‍ നേടിയിരുന്നു.
അതേസമയം, ശ്രീ ശ്രീയുടെ പേര് നൊബേല്‍ പുരസ്കാരത്തിന് ശുപാര്‍ശ ചെയ്തതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ആര്‍ട്ട് ഓഫ് ലിവിങ് ഫൌണ്ടേഷന് അറിയിച്ചു. കൊളംബിയന്‍ ആഭ്യന്തര യുദ്ധത്തില്‍ സമാധാനശ്രമങ്ങള്‍ നടത്തി എന്ന് വിലയിരുത്തിയാണ് ശ്രീ ശ്രീയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കൊളംബിയയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘ഓര്‍ഡന്‍ ഡി ലാ സിമോണ്‍ ബോളിവര്‍’ നേരത്തെ ശ്രീ ശ്രീ രവിശങ്കറിന് നല്‍കിയിരുന്നു. കൊളംബിയന്‍ സര്‍ക്കാരിനെതിരെ ഗറില്ല യുദ്ധത്തിലേര്‍പ്പെട്ടിരുന്ന ഫാര്‍കിന്റെ നേതാക്കളുമായി 2005ല്‍ ക്യൂബയില്‍ ശ്രീ ശ്രീ രവിശങ്കര്‍ ചര്‍ച്ച നടത്തിയിരുന്നു. 2012ല്‍ അദ്ദേഹം നടത്തിയ സമാധാന ശ്രമങ്ങള്‍ ഏറെക്കുറെ വിജയിച്ചിരുന്നു.