മുംബൈ|
Sajith|
Last Modified ബുധന്‍, 3 ഫെബ്രുവരി 2016 (11:48 IST)
'സിക' പേടിയില്‍ ടാറ്റ മോട്ടോഴ്സും. 'സിക' എന്ന വൈറസ് രോഗവുമായി പേരിലെ സാദൃശ്യത്തെ തുടര്‍ന്ന് ടാറ്റ മോട്ടേഴ്‌സിന്റെ പുതിയ മോഡല്‍ കാറിന്റെ പേരുമാറ്റാന്‍ കമ്പനി തീരുമാനിച്ചു.
ഉടന്‍ തന്നെ വിപണിയിലെത്തുന്ന ടാറ്റ മോട്ടോഴ്സിന്റെ പുതിയ കാറാണ് 'സിപ്പി കാര്‍'. ഇതിന്റെ ചുരുക്കപ്പേരായി 'സിക' (zica) എന്നാക്കാന്‍ കമ്പനി തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് ലോകത്തെ ആശങ്കയിലാഴ്‌ത്തി 'സിക' (zika)എന്ന പേരില്‍ വൈറസ് രോഗം പൊട്ടിപ്പുറപ്പെട്ടത്.
രോഗത്തിന്റെ പേരുമായുള്ള കാറിന്റെ പേരിലെ സാമ്യം വിപണിയില്‍ മേശം പ്രതികരണമുണ്ടാക്കിയേക്കുമെന്ന് കമ്പനി കരുതുന്നു. അതിനാലാണ് ഈ പേരുമാറ്റം. അനുയോജ്യമായ പുതിയ പേര് ഉടന്‍തന്നെ പ്രഖ്യാപിക്കാനാണ് ടാറ്റയുടെ നീക്കം.