പൊലീസ് സ്റ്റേഷനില്‍ തെറിയഭിഷേകം: എസ്ഐമാര്‍ക്ക് സസ്പെന്‍‌ഷന്‍

പൊലീസ് സ്റ്റേഷന്‍ , പൊലീസ് , എസ്ഐ , തെറിയഭിഷേകം , അറസ്‌റ്റ്
ബംഗളുരു| Rahul| Last Updated: ബുധന്‍, 3 ഫെബ്രുവരി 2016 (14:22 IST)
പൊലീസ് സ്റ്റേഷനില്‍ നടത്തിയ തെറിയഭിഷേകം സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചതിനേത്തുടര്‍ന്ന് സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് എസ്ഐമാര്‍ക്കു സസ്പെന്‍ഷന്‍. ബംഗളുരുവിലെ ഹനുമന്ത് നഗര്‍ സ്റ്റേഷനിലാണ് സംഭവം നടന്നത്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

തിങ്കളാഴ്ച്ച വൈകുന്നേരം ആറരെയോടെ ഒരു പരാധിയുമായി ബംന്ധപ്പെട്ട് സ്റ്റേഷനിലെത്തിയ സ്ത്രീ അസുഖ ബാധിതയാണെന്ന് അറിയിച്ചതിനേത്തുടര്‍ന്ന് പിറ്റേന്ന് ഹാജരാകാന്‍ എസ്ഐമാരിലൊരാള്‍ അനുവദിച്ചു. എന്നാല്‍ ഈ സമയം സ്റ്റേഷനിലെത്തിയ മറ്റൊരു ഇതിനെ എതിര്‍ത്തു. സംഭവം ശക്ത്തമായ വാക്കേറ്റത്തിലേക്കും തുടര്‍ന്ന് കയ്യാങ്കളിവരെയുമെത്തുകയും തെറിയഭിഷേകം നടക്കുകയുമായിരുന്നു.

ഈ സമയം സംഭവം കണ്ടുനിന്നവര്‍ ദൃശ്യം ക്യാമറയില്‍ പകര്‍ത്തുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തതോടെയാണ് പൊലീസുകാര്‍ കുരുക്കിലായത്. സംഭവത്തിന് വന്‍ പ്രാധാന്യം ലഭിച്ചതോടെ അന്വേഷണത്തിന്റെ ഭാഗമായി ഇരുവര്‍ക്കുമെതിരെ നടപടി എടുക്കുകയുമായിരുന്നു.

ഏതായാലും സിനിമാ രംഗങ്ങളെ വെല്ലുന്ന രീതിയില്‍ നടന്ന സംഭവം കര്‍ണ്ണാടകാ പോലീസിനാകെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :