മഹാരാഷ്ട്രയിലെ പുനെയില്‍ വോട്ടു ചെയ്യനെത്തിയവരെല്ലാം ഞെട്ടി. കാരണം വേറൊന്നുമല്ല ഇവിടുത്തെ വോട്ടിങ് മെഷിനില്‍ ആര്‍ക്കു വോട്ടു ചെയ്താലും എല്ലാം ചെന്നുവീഴുന്നുന്നത് കോണ്‍ഗ്രസിന്റെ കൈപ്പത്തിക്ക്. സംഭവം വിവാദമായതോടെ പുതിയ മെഷിന് കൊണ്ടുവന്നാണ് അധികൃതര്‍ പ്രശ്നം പരിഹരിച്ചത്.
ഇവിടെയുള്ള ഷംറാവു കല്‍മാഡി സ്കൂളിലെ ഒരു ബൂത്തിലായിരുന്നു സംഭവം. വോട്ടിംഗ് മെഷിന് തകരാറിലായതിനെ തുടര്‍ന്ന് ഏത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് രേഖപ്പെടുത്തുമ്പോഴും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ നേര്‍ക്കുള്ള ലൈറ്റായിരുന്നു തെളിഞ്ഞിരുന്നത്.
വോട്ടര്‍മാര്‍ പരാതിപ്പെട്ടപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്ക് തകരാര്‍ മനസ്സിലായത്. ഇതിനെ തുടര്‍ന്ന് തകരാറിലായ മെഷീനില്‍ വോട്ട് ചെയ്ത 28ഓളം പേര്‍ക്ക് രണ്ടാമത് വോട്ട് ചെയ്യാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അനുവാദം നല്കി പ്രശ്നത്തിന് ശാശ്വത പരിഹാരവും കണ്ടെത്തി.