കൊല്ലത്ത് ബിജെപി-കോണ്‍ഗ്രസ് വോട്ടുമറിക്കലിന് നീക്കം നടന്നുവെന്ന് എംഎ ബേബി. കൊല്ലത്ത് ഇത്തരം നീക്കങ്ങള്‍ ഉണ്ടായെന്നും ബേബി ചൂണ്ടിക്കാട്ടി. കൊല്ലത്തിന് പകരം ബിജെപിയ്‌ക്ക് സ്വാധീനമുള്ള സ്‌ഥലത്ത് സഹായിക്കാം എന്ന ധാരണയിലായിരുന്നു നീക്കം. ഇത് വിജയം കണ്ടോയെന്ന കാര്യം തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ വ്യക്‌തമാകുമെന്നും ബേബി ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം, ബേബി മുന്നോട്ടുവെക്കുന്ന വാദങ്ങള്‍ തികച്ചും അസംബന്ധമാണെന്നും തോല്‍ക്കുമെന്ന് ഉറപ്പായതോടെ മുന്‍കൂര്‍ ജാമ്യമെടുക്കാനുള്ള നീക്കങ്ങളാണ് ഇത്തരം പ്രസ്‌താവനകളെന്നും ബിജെപി ദേശീയ സെക്രട്ടറി പി കെ കൃഷ്‌ണദാസ് വ്യക്‌തമാക്കി. കൊല്ലം ഡിസിസി പ്രസിഡന്റ് ജി പ്രതാപവര്‍മ തമ്പാനും ബേബിയുടെ പ്രസ്‌താവന നിഷേധിച്ചു.