പത്താന്‍കോട്ട്|
Last Modified വെള്ളി, 8 ജനുവരി 2016 (15:26 IST)
പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്‍മാരെ രാജ്യം മുഴുവന്‍ അറിഞ്ഞു. അവര്‍ക്ക് ആദവോടെ യാത്രയയപ്പ് നല്‍കി. എന്നാല്‍ ഭീകരരോട് ഇഞ്ചോടിഞ്ച് പോരാടി മരണത്തിനടുത്തുവരെയെത്തിയ ചില സൈനികരും പത്താന്‍കോട്ട് സംഭവത്തിന്‍റെ ബാക്കിപത്രമാണ്. സൈലേഷ് ഗൌര്‍ (24) അവരില്‍ ഒരാളാണ്.
ഭീകരര്‍ക്കെതിരെ സധൈര്യം മുന്നേറുമ്പോള്‍ സൈലേഷിന്‍റെ ശരീരത്തില്‍ തുളഞ്ഞുകയറിയത് അരഡസന്‍ വെടിയുണ്ടകളാണ്. സൈലേഷിന്‍റെ അടിവയറ്റിലാണ് ആറ് വെടിയുണ്ടകള്‍ പാഞ്ഞുകയറിയത്. എന്നിട്ടും ശത്രുക്കള്‍ക്ക് നേരെ വെടിയുതിര്‍ത്തുകൊണ്ട് സൈലേഷ് നിലയുറപ്പിച്ചു.
സൈലേഷിന്‍റെയും ഒപ്പമുണ്ടായിരുന്ന ഗുര്‍സേവക് സിംഗിന്‍റെയും പോരാട്ടമാണ് വലിയ ദുരന്തമാകുമായിരുന്ന പത്താന്‍കോട്ട് ആക്രമണത്തെ വരുതിയില്‍ നിര്‍ത്താന്‍ ഇന്ത്യയ്ക്ക് സഹായകമായത്. ഗുര്‍സേവക് സിംഗ് മരിച്ചുവീണപ്പോഴും സൈലേഷ് പോരാട്ടം തുടര്‍ന്നു.
രക്തം വാര്‍ന്നൊഴുകുമ്പോഴും ഭീകരരെ മുന്നേറാന്‍ അനുവദിക്കാതെ കാത്ത് സൈലേഷ് പ്രത്യാക്രമണം നടത്തി. മറ്റ് കമാന്‍ഡോകള്‍ ആ ഭാഗത്തേക്ക് എത്തുന്നതുവരെ സൈലേഷ് പിടിച്ചുനിന്നു. മൂന്നുമണിക്കൂറോളം കഴിഞ്ഞാണ് സൈലേഷിനെ ആശുപത്രിയിലേക്ക് മാറ്റാനായത്. ഇപ്പോഴും ഗുരുതരാവസ്ഥയില്‍ കഴിയുന്ന സൈലേഷിന്‍റെ ജീവനുവേണ്ടി പ്രാര്‍ത്ഥനയിലാണ് ഇന്ത്യ.