വിലക്കയറ്റം: പ്രതിപക്ഷം പിന്നോട്ടില്ല

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 30 ജൂലൈ 2010 (08:29 IST)
വിലക്കയറ്റ പ്രശ്നത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും പാര്‍ലമെന്റ് നടപടികള്‍ സ്തംഭിച്ചേക്കും. വിലക്കയറ്റ പ്രശ്നം ചര്‍ച്ച ചെയ്യാതെ സഭയില്‍ മറ്റു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കില്ല എന്ന നിലപാടില്‍ പ്രതിപക്ഷ കക്ഷികള്‍ ഉറച്ചു നില്‍ക്കുകയാണ്.

വിലക്കയറ്റ പ്രശ്നത്തിന്‍ മേല്‍ ചട്ടം 184 പ്രകാരം വോട്ടെടുപ്പോടു കൂടിയ ചര്‍ച്ചകള്‍ നടത്തണമെന്നാണ് പ്രതിപക്ഷ ആവശ്യം. ഇതിനായി കഴിഞ്ഞ ദിവസം പ്രതിപക്ഷ കക്ഷികള്‍ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍, ചട്ടം 194 പ്രകാരം വോട്ടെടുപ്പില്ലാത്ത ചര്‍ച്ച മതി എന്നാണ് കോണ്‍ഗ്രസ് നിലപാട്. വോട്ടെടുപ്പ് നടന്നാല്‍ ബി‌എസ്പി, എസ്പി, ആര്‍ജെഡി തുടങ്ങിയ കക്ഷികളും സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാന്‍ സാധ്യതയുള്ളതിനാലാണ് കോണ്‍ഗ്രസ് വോട്ടെടുപ്പിനെ അനുകൂലിക്കാത്തത്.

വോട്ടെടുപ്പ് നടന്നാല്‍ സര്‍ക്കാരിന് ഭൂരിപക്ഷം ഉറപ്പാക്കാന്‍ സാധിക്കില്ല എന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസും തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാനാണ് സാധ്യത. ഇരു കക്ഷികളും സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്താതിരുന്നാല്‍ വെള്ളിയാഴ്ചയും പാര്‍ലമെന്റ് നടപടികള്‍ മുടങ്ങും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :