ലക്നൗ|
WEBDUNIA|
Last Modified തിങ്കള്‍, 14 ഏപ്രില്‍ 2014 (12:32 IST)
PRO
PRO
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതി സഞ്ചരിച്ച വിമാനം അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച അര്‍ധരാത്രിയില്‍ ലക്നൗ വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം.
ബഹുജന്‍ സമാജ്വാദി പാര്‍ട്ടി നേതാവായ മായാവതി മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് തിരികെ എത്തുബോഴായിരുന്നു അപകടം.
മായാവതി സഞ്ചരിച്ച വിമാനത്തിന്റെ മുന്‍ചക്രം തകരാറിലാവുകയായിരുന്നു. എന്നാല്‍ പൈലറ്റ് പിന്‍ചക്രങ്ങളുടെ സഹായത്തോടെ വിമാനം റണ്‍വേയില്‍ ഇടിച്ചിറക്കുകയായിരുന്നു. പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി എസ് സി മിശ്രയും മായാവതിയുടെ ഒപ്പമുണ്ടായിരുന്നു.