മോഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിഎസ്പി അധ്യക്ഷ മായാവതി രംഗത്തെത്തി. ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയും ബിജെപിയും ആയിരം തവണ മാപ്പ് ചോദിച്ചാലും രാജ്യത്തെ മുസ്ലീം സഹോദരങ്ങള്‍ മാപ്പ് നല്‍കില്ലെന്ന് മായാവതി പറഞ്ഞു.
നരേന്ദ്ര മോഡിക്കെതിരെ കടുത്ത വിമര്‍ശനമാണ് മായാവതി ഉന്നയിച്ചത്. നരേന്ദ്ര മോഡി ചായ വില്പനക്കാരനായിരുന്നുവെന്നത് പച്ചക്കള്ളമാണെന്നും മായാവതി പറഞ്ഞു. വര്‍ഗീയതയുടെ കാര്യത്തില്‍ സമാജ്വാദി പാര്‍ട്ടിയും ബിജെപിയും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ പോലെയാണെന്ന് മായവതി കുറ്റപ്പെടുത്തി.
മൂന്നാം മുന്നണി ദുര്‍ബലരുടെ സഖ്യമാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ബിഎസ്പിക്ക് വെല്ലുവിളിയല്ലെന്നും മായവതി പറഞ്ഞു. മാര്‍ച്ച് എട്ടിനു ശേഷം സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കുമെന്നും മായാവതി പറഞ്ഞു.