ഗുജറാത്ത് നിയമസഭയില്‍ രണ്ടു ബിജെപി എംഎല്‍എമാര്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടുവെന്ന വാര്‍ത്ത വെറും പുകയാണെന്ന് സ്പീക്കര്‍ ഗണപത് വാസവ. നിയമസഭയ്ക്കുള്ളില്‍ ഐപാഡില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടെന്നാണ് വാര്‍ത്ത വന്നത്. എന്നാല്‍ ഐപാഡ് പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചപ്പോള്‍ അശ്ലീല ദൃശ്യങ്ങളൊന്നും ഇല്ലായിരുന്നെന്നു തെളിഞ്ഞതായി സ്പീക്കര്‍ പറഞ്ഞു.
ബിജെപി എംഎല്‍എമാരായ ശങ്കര്‍ ചൗധരി, ജിതഭായ് ധര്‍വാദ് എന്നിവര്‍ സഭയ്ക്കുള്ളില്‍ ഐപാഡില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നതു പത്രപ്രവര്ത്തകന് ജനക്ഭായ് പുരോഹിത് ആണു കണ്ടത്. ജനക്ഭായ് പുരോഹിത് ഉടന്‍ തന്നെ ഈ ദൃശ്യം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയും വാര്‍ത്ത പുറത്ത് വിടുകയുമായിരുന്നു.
അശ്ലീലവിവാദം അവസാനിച്ചപ്പോള്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പണി കിട്ടി. അശ്ലീലം കണ്ട ബിജെപി എംഎല്‍എമാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു ബഹളം വച്ചു സഭ നടപടികള്‍ തടസപ്പെടുത്തിയ ഇവരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. ആരോപണ വിധേയരായ എംഎല്‍എമാര്‍ നിരപരാധികളെന്ന് സ്പീക്കര്‍ പ്രഖ്യാപിച്ചെങ്കിലും എംഎല്‍എമാര്‍ അശ്ലീലം കണ്ടുവെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം.