നിയമസഭാ സമ്മേളനം വെബ്സൈറ്റിലൂ‍ടെ കാണാം

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഇത്തവണ മുതല്‍ നിയമസഭാ സമ്മേളന നടപടികള്‍ വെബ്സൈറ്റിലൂടെ സം‌പ്രേക്ഷണം ചെയ്യുമെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയര്‍ അറിയിച്ചു. തത്സമയമായിരിക്കില്ലെങ്കിലും നടപടികള്‍ അതാത് ദിവസം സം‌പ്രേക്ഷണം ചെയ്യുമെന്നും സ്പീക്കര്‍ അറിയിച്ചു.

ഗവര്‍ണറുടെ നയപ്രഖ്യാപനവും ബജറ്റുമാണ് ആദ്യം സംപ്രേഷണം ചെയ്യുക. നിയമസഭയിലെ ദൃശ്യശ്രാവ്യ സംവിധാനങ്ങളുടെ നവീകരണം 5.88 കോടി ചെലവിട്ട് പൂര്‍ത്തിയാക്കി. നവീകരിച്ച സഭയിലാണ് ഇത്തവണത്തെ സമ്മേളനം. സഭാ നടപടികള്‍ ചിത്രീകരിക്കുന്നതിന് പഴയ ക്യാമറയ്ക്ക് പകരം കൂടുതല്‍ വ്യക്തതയുള്ള പുതിയ എട്ട് ക്യാമറകള്‍ സ്ഥാപിച്ചുവെന്നും സ്പീക്കര്‍ അറിയിച്ചു.

അംഗങ്ങള്‍ സംസാരിക്കുന്നത് അപ്പോള്‍ തന്നെ പല ഭാഷകളില്‍ പരിഭാഷപ്പെടുത്തി കേള്‍ക്കാനാവുന്ന സംവിധാനവും തയ്യാറായി വരുന്നുവെന്ന് സ്പീക്കര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :