ലൈംഗിക പീഡനം: തരുണ്‍ തേജ്‌പാലിന്റെ കസ്റ്റഡി കാലാവധി നീട്ടി

പനാജി| WEBDUNIA|
PTI
PTI
ലൈംഗിക പീഡന കേസില്‍ തെഹല്‍ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിന്റെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് കൂടി നീട്ടി. എട്ട് ദിവസം കൂടി തേജ്പാലിനെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.

അതിനിടെ തേജ്പാലിനെ ഗോവ മെഡിക്കല്‍ കോളേജില്‍ ഡിഎന്‍എ പൊട്ടെന്‍സി പരിശോധനക്ക് വിധേയനാക്കി. ഗോവയിലെ സ്റ്റാര്‍ ഹോട്ടലില്‍ തേജ്പാലിനെ തെളിവെടുപ്പിനും കൊണ്ടുപോയിരുന്നു.

ബലാത്സംഗം, സ്ത്രീകളുടെ മാന്യത ലംഘിക്കല്‍ എന്നീ കുറ്റങ്ങളാണ് ഗോവ ക്രൈംബ്രാഞ്ച് തേജ്പാലിനെതിരെ ചുമത്തിയിരിക്കുന്നത്. പനാജി സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നായിരുന്നു തേജ്പാലിന്റെ അറസ്റ്റ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :