തേജ്‌പാല്‍ ലൈംഗികമായി പീഡിപ്പിക്കുകയാണ് ചെയ്തതെന്ന് മാധ്യമ പ്രവര്‍ത്തക
ന്യൂഡല്‍ഹി|
WEBDUNIA|
PTI
PTI
തരുണ്‍ തേജ്‌പാല്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുക തന്നെയാണ് ചെയ്തതെന്ന് തെഹല്‍ക്കയില്‍നിന്ന് രാജിവച്ച മാധ്യമ പ്രവര്‍ത്തക. സംഭവത്തിനുശേഷം തനിക്ക് ലഭിച്ച പിന്തുണയ്ക്ക് എല്ലാവരോടും നന്ദിയുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് ആരോപണം ഉന്നയിച്ചതെന്ന പ്രചാരണം തന്നെ വേദനിപ്പിച്ചുവെന്നും രണ്ടുപേജുള്ള പ്രസ്താവനയില്‍ മാധ്യമ പ്രവര്‍ത്തക വ്യക്തമാക്കി.
തേജ്‌പാലിനെതിരെ കടുത്ത പരാമര്‍ശങ്ങളാണ് മാധ്യമ പ്രവര്‍ത്തകയുടെ പ്രസ്താവനയിലുള്ളത്. തന്റെ ശരീരം തന്റേത് മാത്രമാണെന്നും മേലുദ്യോഗസ്ഥന് അതിന്മേല്‍ അവകാശമില്ല. തരുണ്‍ തേജ്പാലില്‍നിന്ന് നേരിടേണ്ടിവന്നത് ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ വരുന്ന കാര്യം തന്നെയാണെന്ന് അവര്‍ ആവര്‍ത്തിച്ചു.
അതിനിടെ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനുവേണ്ടി തേജ്‌പാല്‍ ഉച്ചയ്ക്ക് 2.39 ന് ന്യൂഡല്‍ഹിയില്‍നിന്ന് ഗോവയിലേക്ക് തിരിച്ചു. ഭാര്യയ്ക്കും മകള്‍ക്കും സഹോദരനുമൊപ്പമാണ് അദ്ദേഹം വിമാനത്താവളത്തിലെത്തിയത്. ഗോവയില്‍ എത്തിയാലുടന്‍ തേജ്‌പാല്‍ അറസ്റ്റിലാകുമെന്ന് സൂചനയുണ്ട്. തേജ്പാലിനെ അറസ്റ്റു ചെയ്യുന്നത് ഉച്ചയ്ക്ക് 2.30 വരെ പനാജിയിലെ സെഷന്‍സ് കോടതി തടഞ്ഞിരുന്നു. കോടതിയുടെ ഇടക്കാല ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം വിമാനത്താവളത്തില്‍ എത്തിയത്.
അതിനിടെ, തരുണ്‍ തേജ്‌പാലിന്റെ സൗത്ത് ഡല്‍ഹിയിലുള്ള വീട്ടില്‍ വെള്ളിയാഴ്ച രാവിലെ ഗോവ പൊലീസ് പരിശോധന നടത്തി. രാവിലെ 6.30 ന് വീട്ടിലെത്തിയ പൊലീസ് സംഘം ഒരു മണിക്കൂറോളം പരിശോധന തുടര്‍ന്നു.