ലോക്‌പാല്‍ ബില്‍ പാസാക്കുകയാണ്‌ ലക്‌ഷ്യമെന്ന്‌ രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളുടേയും പിന്തുണയോടെ ലോക്‌പാല്‍ ബില്‍ പാസാക്കുകയാണ്‌ ലക്‌ഷ്യമെന്ന്‌ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇപ്പോള്‍ ബില്‍ പാസാക്കാന്‍ ശക്‌തമായി മുന്നോട്ടു വരുന്നതിന്റെ പിന്നില്‍ തെരഞ്ഞെടുപ്പ്‌ പരാജയങ്ങളല്ല.

അഴിമതിയ്‌ക്കെതിരായ ഏറ്റവും ശക്‌തമായ ആയുധമാണ്‌ ലോക്‌പാല്‍ ബില്‍ . അഴിമതിയ്‌ക്കെതിരായ ആദ്യ പടിയായിരുന്നു വിവരാവകാശ നിയമം. ഇത്‌ കൊണ്ടുവന്നത്‌ കോണ്‍ഗ്രസാണ്‌. ലോക്‌പാല്‍ ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്‌ഞാബന്ധമാണ്‌.

ആം ആദ്‌മിയുടെ സമ്മര്‍ദ്ദം മൂലമാണ്‌ ബില്‍ പാസാക്കാന്‍ കോണ്‍ഗ്രസ്‌ ശ്രമിക്കുന്നതെന്ന ആരോപണം അടിസ്‌ഥാന രഹിതമാണെന്നും ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ഗാന്ധി കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രിമാരായ പി ചിദംബരം, കപില്‍ സിബല്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :