റെയില്‍‌വെ ബജറ്റ് ഇന്ന് അവതരിപ്പിക്കും

ന്യൂഡല്‍ഹി| WEBDUNIA|
PTI
കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല റെയില്‍ ബജറ്റ് ഇന്ന് റെയില്‍വെ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

ഇടക്കാല ബജറ്റായതിനാല്‍ നിര്‍ണായക നയ പ്രഖ്യാപനമോ വലിയ പദ്ധതി പ്രഖ്യാപനമോ ഇന്ന് ഉണ്ടാവില്ല.
ട്രെയിന്‍ നിരക്കുകളില്‍ മാറ്റം വരുത്തില്ലെങ്കിലും തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് ജനകീയ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകും ബജറ്റ്.

റെയില്‍വെയുടെ വരുമാനത്തില്‍ വലിയ കുറവുണ്ടായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മുന്നിലുണ്ടെങ്കിലും നിരക്ക് കുറയ്ക്കുന്ന കാര്യം പരിഗണിക്കാനിടയില്ല. പുതിയ ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വെ പാത എന്നിവയാവും മുഖ്യ ആകര്‍ഷണം.

ഇന്ധനാനുപാതികമായി പുതിയ നിരക്ക് ഏപ്രിലില്‍ പ്രാബല്യത്തില്‍ വരാനിരിക്കെ നിരക്കില്‍ വലിയ വര്‍ധന ഉണ്ടാകാത്ത വിധം മാനദണ്ഡത്തില്‍ മാറ്റം വരുത്തിയേക്കും. കൂടുതല്‍ പാതകളുടെ വിപുലീകരണം സ്റ്റേഷനുകളുടെ നവീകരണം എന്നിവയും പരിഗണിക്കപ്പെടും.

ട്രെയിന്‍ ദുരന്തങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്ന കാര്യത്തില്‍ ബജറ്റ് ഊന്നല്‍ നല്‍കും. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവ് പരിഹരിക്കാന്‍ 20 ട്രെയിനുകളില്‍ തിരക്കിന് അനുസരിച്ച് നിരക്ക് നിശ്ചയിക്കുന്ന രീതി കൊണ്ടു വന്നേക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :