രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ കെജ്‌രിവാളും മോഡിയും ഒന്നുമല്ലെന്ന് ലാലു പ്രസാദ് യാദവ്

പട്ന| WEBDUNIA|
PRO
PRO
കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും ഒന്നുമല്ലെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്.

മാധ്യമങ്ങളാണ് കെജ്‌രിവാളിനെയും മോഡിയേയും ഉയര്‍ത്തിക്കൊണ്ടുവന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുസഫര്‍നഗറിലെ ദുരന്തബാധിത മേഖല സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹം എഎപിക്കും മോഡിക്കുമെതിരെ തുറന്നടിച്ചത്.

ഒരുമാസത്തിനുള്ളില്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് അവരുടെ തെറ്റ് ബോധ്യപ്പെടും. കെജ്‌രിവാള്‍ സര്‍ക്കാര്‍ അധികകാലം നിലനില്‍കില്ലെന്നും ലാലു പ്രസാദ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :