രാഷ്ട്രപതി ദയാഹര്‍ജി തള്ളിയവരുടെ വധശിക്ഷ സ്റ്റേ ചെയ്തു.
ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ഞായര്‍, 7 ഏപ്രില്‍ 2013 (12:47 IST)
PRO
രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദയാഹര്‍ജി തള്ളിയ എട്ട് പേരുടെ വധശിക്ഷ നടപ്പാക്കുന്നത് സുപ്രീംകോടതി നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.
ശിക്ഷ നടപ്പാക്കുന്നതില്‍ ഉണ്ടായ ദീര്‍ഘമായ കാലതാമസം ചൂണ്ടിക്കാട്ടി പ്രതികള്‍ക്കു വേണ്ടി പീപ്പിള്‍ യൂണിയന് ഫോര്‍ ഡെമോക്രാറ്റിക്ക് റൈറ്റ്സ് നല്കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതി ഉത്തരവ്.
ഉത്തര്‍പ്രദേശുകാരായ നാല് പേരുടെയും, രണ്ട് ഹരിയാന സ്വദേശികളുടെയും, ഉത്തരാഖണ്ഡ്, കര്‍ണാടക, എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ പ്രതികളുടെയും ശിക്ഷ നടപ്പാക്കുന്നതാണ് ജസ്റ്റിസ് പി സദാശിവത്തിന്റെ വസതിയില്‍ ഇന്നലെ വൈകി നടന്ന അടിയന്തര ഹിയറിംഗില്‍ തടഞ്ഞത്.