ന്യൂഡല്‍ഹി|
സജിത്ത്|
Last Modified ശനി, 28 മെയ് 2016 (10:59 IST)
ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് സഞ്ചരിക്കാന്‍ ആഢംബര് കാര്‍ വാങ്ങിയത് വിവാദമാകുന്നു. 48.25 ലക്ഷം രൂപയുടെ ആഡംബര കാറായ ജാഗ്വര്‍ എക്സ് ഇയാണ് കേന്ദ്ര സര്‍ക്കാര്‍ വാങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഉപയോഗിക്കുന്ന ടൊയോട്ട കാമ്രി ഉപേക്ഷിച്ചാണ് സ്പീക്കര്‍ പുതിയ കാര്‍ തെരഞ്ഞെടുത്തത്. ഇതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
രാജ്യത്തെ കര്‍ഷകര്‍ ദുരുതമനുഭവിക്കുമ്പോള് ആഢംബര കാര്‍ ഉപയോഗിക്കണോ എന്ന കാര്യം സ്പീക്കര്‍ പുനപരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. സുമിത്രാ മഹാജന് നല്ല ദിനങ്ങള്‍ (അച്ചേ ദിന്) വന്നു. സബ്കാ സാത്, സബ്കാ വികാസ് അല്ല ഇപ്പോള്‍ നടക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി വിമര്‍ശിച്ചു. എന്നാല്‍ സുമിത്ര മഹാജന് ഇപ്പോള്‍ ഉപയോഗിക്കുന്ന വാഹനം അഞ്ച് വര്‍ഷത്തിലേറേ പഴക്കമുളളതാണെന്നും അതിനാലാണ് പുതിയ വാഹനം വാങ്ങിയതെന്നുമായിരുന്നു സര്‍ക്കാര്‍ വിശദീകരണം.
സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് കാര്‍ വാങ്ങിയതെന്നും ബിഎംഡബ്യു, ജാഗ്വാര്‍ എന്നീ രണ്ട് ഓപ്ഷനുകളില്‍ നിന്ന് വില കുറഞ്ഞത് തെരഞ്ഞെടുക്കുകയായിരുന്നെന്നും ലോക്സഭാ സെക്രട്ടേറിയറ്റ് സെക്രട്ടറി ഡികെ ഭല്ല വ്യക്തമാക്കി. പ്രോട്ടോക്കോള്‍ പ്രകാരം ചീഫ് ജസ്റ്റിസിനൊപ്പം രാജ്യത്തെ ആറാമത്തെ ഉന്നതപദവിയാണ് സ്പീക്കറുടേത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍, മുന്‍രാഷ്ട്രപതിമാര്‍ ഉപപ്രധാനമന്ത്രിമാര്‍ തുടങ്ങിയവര്‍ക്ക് ശേഷമാണ് പ്രോട്ടോക്കോള്‍ പട്ടികയില്‍ ലോകസ്ഭാ സ്പീക്കറുടെ സ്ഥാനം.