ഉദുമയില്‍ കെ സുധാകരന്റെ തോല്‍വി: ജില്ലാ കമ്മിറ്റിയില്‍ ആഭ്യന്തരപ്രശ്‌നങ്ങള്‍ രൂക്ഷം; ലീഗ് കേന്ദ്രങ്ങളില്‍ വോട്ട് മറിച്ചെന്ന് കോണ്‍ഗ്രസ് ആരോപണം

ഉദുമയില്‍ കെ സുധാകരന്റെ തോല്‍വി: ജില്ലാ കമ്മിറ്റിയില്‍ ആഭ്യന്തരപ്രശ്‌നങ്ങള്‍ രൂക്ഷം; ലീഗ് കേന്ദ്രങ്ങളില്‍ വോട്ട് മറിച്ചെന്ന് കോണ്‍ഗ്രസ് ആരോപണം

കാസര്‍കോഡ്| JOYS JOY| Last Modified വെള്ളി, 27 മെയ് 2016 (09:38 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ ഉറപ്പുള്ള സീറ്റായ കണ്ണൂരില്‍ നിന്ന് കെ സുധാകരന്‍ ഒരു സാധ്യതയുമില്ലാത്ത ഉദുമയില്‍ മത്സരിക്കാന്‍ തീരുമാനിച്ചത് വിജയിക്കാന്‍ വേണ്ടി തന്നെ ആയിരുന്നു. പക്ഷേ, കടുത്ത മത്സരത്തിനൊടുവില്‍ 3832 വോട്ടുകള്‍ക്ക് സുധാകരന്‍ സിറ്റിംഗ് എം എല്‍ എ കെ കുഞ്ഞിരാമനോട് പരാജയപ്പെടുകയായിരുന്നു.

മുസ്ലിംലീഗിന്റെ കേന്ദ്രങ്ങളില്‍ മികച്ച പോളിംഗ് നടന്നാല്‍ ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ച് വിജയിക്കാന്‍ കഴിയുമെന്ന് തന്നെയായിരുന്നു സുധാകരന്റെ കണക്കുകൂട്ടല്‍. എന്നാല്‍, ലീഗ് കേന്ദ്രങ്ങളില്‍ പ്രതീക്ഷിച്ച വോട്ട് യു ഡി എഫിന് ലഭിച്ചില്ല. പാര്‍ട്ടി കേന്ദ്രങ്ങളില്‍ ലീഗ് ജില്ല നേതൃത്വം പ്രവര്‍ത്തനം നടത്താത്തതാണ് പരാജയകാരണമെന്ന് ഡി സി സി വിലയിരുത്തി.

എന്നാല്‍, ഡി സി സിയുടെ അരോപണം അടിസ്ഥാനരഹിതമാണെന്ന് ജില്ല ലീഗ് നേതൃത്വം വ്യക്തമാക്കി. അതേസമയം, ഡി സി സിയുടെ ആരോപണത്തെ തുടര്‍ന്ന് മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി തല്‍സ്ഥാനം രാജിവെച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :