ന്യൂഡല്‍ഹി|
സജിത്ത്|
Last Updated:
വെള്ളി, 27 മെയ് 2016 (13:51 IST)
ബലെനോ, ഡിസൈര്‍ എന്നീ ജനപ്രിയ മോഡലുകളടക്കം 77,000 കാറുകള്‍ തിരിച്ചുവിളിക്കാന്‍ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഒരുങ്ങുന്നു. എയര്‍ബാഗ് കണ്‍ട്രോളര്‍ സോഫ്റ്റവെയറിലെയും ഫ്യുയല്‍ ഫില്‍റ്ററിലെയും തകരാറുകള്‍ മൂലമാണ് കാറുകള്‍ തിരിച്ചുവിളിക്കുന്നതെന്ന് കമ്പനി അറിയിച്ചു. 77,380 കാറുകള്‍ തിരിച്ചു വിളിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയത്.
1,961 ഡിസയര്‍ കാറുകളാണ് മാരുതി തിരിച്ചു വിളിക്കുന്നത്. കൂടാതെ 2015 ഓഗസ്റ്റ് 3 നും, 2016 മെയ് 17 നും ഇടയില്‍ നിര്‍മ്മിച്ച 75,419 ബലെനോ കാറുകളും തിരിച്ചുവിളിക്കും. ഡിസയറിന്റെ ഫ്യുവല്‍ ഫില്‍റ്ററിനും ബലെനോയുടെ എയര്‍ ബാഗ് കണ്‍ട്രോള്‍ സോഫ്റ്റ്‌വെയറിനുമാണ് തകരാറുള്ളതായി കണ്ടത്തിയത്.
തകരാറുള്ള ഫ്യുവല്‍ ഫില്‍റ്ററും എയര്‍ ബാഗ് കണ്‍ട്രോള്‍ സോഫ്റ്റ്‌വെയറും സൗജന്യമായി റിപ്പയര്‍ ചെയ്തു കൊടുക്കുമെന്ന് കമ്പനി വ്യക്തമാക്കി. തിരിച്ചെടുക്കുന്നതിനായി മെയ് 31 മുതല്‍ ഡീലര്‍മാര്‍ കാര്‍ ഉടമകളുമായി ബന്ധപ്പെട്ടു തുടങ്ങും.